കോട്ടയം: തിരുനാമകീര്‍ത്തനം പാടാന്‍ പഠിപ്പിച്ച സ്വര്‍ഗ്ഗീയ ഗാനങ്ങളുടെ രചയിതാവായി, അനശ്വരവും അനര്ഗളവുമായി തൂലിക തൂലിക ചലിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടിയ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. സ്വര്‍ഗ്ഗീയ സമ്മാനത്തിനായി യാത്രയായി.
സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ തീരങ്ങളിലേക്ക് ആ വരികളും ഈണങ്ങളും യാത്രയായി."
വിന്‍സെന്‍ഷ്യന്‍ സഭയുടെ അനുഗൃഹീത വൈദികനും പ്രശസ്ത ധ്യാനപ്രസംഗകനും അതിലുപരി മലയാള ൈ്രകസ്തവ ഭക്തിഗാന രംഗത്ത് ഭാവസാന്ദ്രമായ ഒരുപിടി വരികളും ഈണങ്ങളും സമ്മാനിച്ച അനുഗ്രഹീത കലാകാരനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി. ദൈവ സന്നിധിയിലേക്ക് യാത്രയായി.
ഒരു ഗാനരചയിതാവ് എന്ന നിലയില്‍, വരികളുടെ ആത്മാവ് തൊട്ടറിഞ്ഞ അച്ചന്റെ വിയോഗം എന്നെ വ്യക്തിപരമായി ഏറെ സങ്കടപ്പെടുത്തുന്നു. കേവലം വാക്കുകള്‍ക്കപ്പുറം ദൈവസ്നേഹത്തിന്റെ ആഴവും പ്രത്യാശയും തന്റെ വരികളിലൂടെയും സംഗീതത്തിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്കാന് അച്ചന് സാധിച്ചിരുന്നു. എത്രയോ പേരുടെ ആത്മീയ ജീവിതത്തിന് അച്ചന്റെ പ്രഭാഷണങ്ങളും ഗാനങ്ങളും വഴിവിളക്കായി മാറിയിട്ടുണ്ട്.
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ല്‍ അധികം ഗാനങ്ങളുടെ രചയിതാവാണ്.
1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു. അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ~ഏലി ദമ്പതികളുടെ മകനാണ്.
തന്റെ ഭൗതികമായ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, സ്വര്‍ഗ്ഗീയ ഗായകസംഘത്തോടൊപ്പം ചേരാന്‍ യാത്രയായ പ്രിയ പനച്ചിക്കല്‍ അച്ചന് ആദരാഞ്ജലികള്‍... അച്ചന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രണാമം.
പ്രിയപ്പെട്ട വൈദിക ശ്രേഷ്ഠന് ഹൃദയ പ്രണാമം.

Comments: